മുംബൈ സിറ്റി എഫ് സി യെ നേരിടാൻ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി..
മുംബൈ സിറ്റി എഫ് സി യെ നേരിടാൻ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി..
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്ന ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ് സി യും.ബ്ലാസ്റ്റേഴ്‌സ് 12 കളികളിൽ 8 വിജയവുമായി മൂന്നാം സ്ഥാനത്താണ്. സീസണിൽ ഇത് വരെ ഒരു തോൽവി പോലും അറിയാത്ത മുംബൈ സിറ്റി എഫ് സി 12 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി രണ്ടാം സ്ഥാനത്തും. ഞായറാഴ്ചയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.
എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചു ഒരു തിരിച്ചടിയുടെ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ കുറെ മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്കായി അസാമാന്യ പ്രകടനം പുറത്തെടക്കുന്ന സന്ദീപ് സിംഗ് അടുത്ത മത്സരത്തിന് ഉണ്ടാവില്ല. നാല് മഞ്ഞ കാർഡുകൾ വാങ്ങിയതിനാലാണ് താരത്തിന് സസ്‌പെൻഷൻ ലഭിച്ചിരിക്കുന്നത്.
സന്ദീപിന് പകരം ഖബ്രയാകും ആദ്യ ഇലവനിൽ എത്തുക. ജെസ്സൽ ലെഫ്റ്റ് ബാക്കായി കളിച്ചിട്ട് നിഷു റൈറ്റ് ബാക്കായി കളിക്കാനുള്ള സാധ്യതകളും തള്ളി കളയാനാകില്ല. കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ നേരിട്ടപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page